കോഴിക്കോട്: എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. നാദാപുരം വട്ടോളിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മാരക മയക്കുമരുന്നായ 0.3 ഗ്രാം എംഡിഎംഎ ആണ് ഇയാളുടെ കൈയിൽ നിന്ന് പിടികൂടിയത്. വട്ടോളിയിലെ മാണോളി വീട്ടിൽ വിഷ്ണു ദിനേശി(25) നെയാണ് എക്സൈസ് പിടികൂടിയത്. കക്കട്ടിൽ, കൈവേലി, വട്ടോളി ഭാഗങ്ങളിൽ നാദാപുരം എക്സൈസ് നടത്തിയ പരിശോധനയിൽ ആണ് വിഷ്ണുവിനെ പിടിച്ചത്.
വട്ടോളി ശിവഷേത്രത്തിനു സമീപത്തെ ഷെഡ്ഡിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നാദാപുരം എക്സൈസ് ഇൻസ്പെക്ടർ വി.എ. വിനോജിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഇയാൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് എടുത്തു.