കോട്ടയം ജില്ലയിൽ 3769 പേർ നിരീകഷണത്തിൽ

കോട്ടയം ജില്ലയിൽ 3769 പേർ നിരീകഷണത്തിൽ

കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്നലെ 450 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 446 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ നാലു പേർ രോഗബാധിതരായി. പുതിയതായി 4949 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 201 പുരുഷന്‍മാരും 187 സ്ത്രീകളും 62 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 60 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 3769 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 33453 പേര്‍ കോവിഡ് ബാധിതരായി. 29630 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17039 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

Leave A Reply
error: Content is protected !!