ജറുസലം: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിലൂടെ ഇസ്രേയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിവാദത്തില്‍. സ്ത്രീകള്‍ അവകാശങ്ങളുള്ള മൃഗങ്ങളാണ് എന്ന പരാമര്‍ശമാണ് വിവാദത്തിന് വഴിയൊരുക്കിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള വിവേചനത്തിനെതിരായ അന്താരാഷ്ട്ര ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
നിങ്ങള്‍ക്ക് മര്‍ദിക്കാനുള്ള മൃഗങ്ങളല്ല സ്ത്രീകള്‍. ഇക്കാലത്ത് സ്ത്രീകളോട് കാണിക്കുന്നതിനേക്കാള്‍ മമത നമ്മള് മൃഗങ്ങളോട് കാണിക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളും മൃഗങ്ങളാണ്. അവകാശങ്ങളുള്ള മൃഗങ്ങള്‍- ഇതാണ് നെതന്യാഹുവിന്റെ വിവാദ പരാമര്‍ശം.