സഹൽ ടീമിലെ പ്രധാന താരമാണ് : കിബു വികൂന

സഹൽ ടീമിലെ പ്രധാന താരമാണ് : കിബു വികൂന

ഐഎസ്എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയെ നേരിടും. ഇന്ന് ഇന്ത്യൻ സമയം രാത്രി 7:30ന് ഗോവയിലെ ബാംബോളിമിലെ ഗോവ മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ ആണ് മത്സരം.”നിഷു കുമാർ, രാഹുൽ കെപി എന്നീ താരങ്ങൾക്ക് ആദ്യ മത്സരത്തിൽ കളത്തിലിറങ്ങാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇരുവരും പരിശീലനത്തിന് ഇറങ്ങിയിണ്ട്. പൂർണമായും മാച്ച് ഫിറ്റ്നസ് ആയാൽ ഇരുവരെയും എത്രയും പെട്ടെന്ന് കളത്തിൽ കാണാൻ കഴിയും.” കിബു വികൂന പറഞ്ഞു.

ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരമായ സഹൽ ഗോളവസരം നഷ്ടപ്പെടുത്തുകയും ആരാധകരിൽ നിന്ന് വിമർശനം ഏറ്റു വാങ്ങുകയും ചെയ്തിരുന്നു. “സഹൽ ടീമിലെ പ്രധാന താരമാണ്. ഗോളവസരം നഷ്ടപ്പെടുത്തിയത് കൊണ്ട് മാത്രം ഒരു താരത്തെ വിമർശിക്കാൻ കഴിയില്ല. ആദ്യ മത്സരം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഇനിയുള്ള മത്സരങ്ങളിൽ താരത്തിന് കൂടുതൽ മെച്ചപ്പെടാൻ സാധിക്കും. കഴിഞ്ഞ മത്സരത്തിലെ തെറ്റുകൾ തിരുത്തി ടീം കൂടുതൽ ശക്തിപ്പെടുത്തുന്നതിലാണ് ഇപ്പോൾ ഞങ്ങളുടെ ശ്രദ്ധ.” കിബു വികൂന പറഞ്ഞു. ഐ ലീഗിൽ മോഹൻ ബഗാനെ കിരീടനേട്ടത്തിലേക്ക് നയിച്ചാണ് കിബു വികൂന ബ്ലാസ്റ്റേഴ്സിൽ എത്തിയത്. അതിനാൽ മികച്ച ഒരു ടീമിനെ വാർത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ ഇത്തവണ ബ്ലാസ്റ്റേഴ്സിൽ കാര്യങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു. താര സമ്പന്നമായ ബ്ലാസ്റ്റേഴ്സ് നിരയ്ക്ക് ഒത്തൊരുമയുള്ള ടീമായി കളത്തിലിറങ്ങാൻ മത്സര പരിചയം ആവശ്യമാണ്.

Leave A Reply