തൃശൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവുകള്‍ അതാത് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിമാര്‍ edrop.gov.in എന്ന വെബ്സൈറ്റില്‍ നിന്നും പ്രിന്റ് എടുത്ത് സ്ഥാപന മേധാവിമാര്‍ മുഖേന പോളിംങ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യണം. നവംബര്‍ 27 മുതല്‍ ലഭ്യമാകുന്ന നിയമന ഉത്തരവുകള്‍ നവംബര്‍ 27, 28 തിയ്യതികളിലായി വിതരണം ചെയ്യണം.
പോളിംങ് ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റുകളും അപേക്ഷയും ഉത്തരവുകള്ക്കൊപ്പമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്കുള്ള പോളിംങ് റിഹേഴ്സല്‍ ക്ലാസുകള്‍ നവംബര്‍ 30 മുതല്‍ ആരംഭിക്കുമെന്ന് ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.