മഥുരയിലെ ക്ഷേത്രത്തിനുള്ളിൽ നിസ്കരിച്ച മുസ്ലീം യുവാക്കളുടെ ജാമ്യാപേക്ഷ കോടതി തള്ളി

മഥുരയിലെ ക്ഷേത്രത്തിനുള്ളിൽ നിസ്കരിച്ച മുസ്ലീം യുവാക്കളുടെ ജാമ്യാപേക്ഷ കോടതി തള്ളി

ലക്നൗ: മഥുരയിലെ ക്ഷേത്രത്തില്‍ നിസ്കരിച്ച മുസ്ലീം യുവാക്കളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മഥുര നന്ദ്ഗാവിലെ നന്ദ്ബാബ നന്ദ് മഹല്‍ ക്ഷേത്രത്തില്‍ നിസ്ക്കരിച്ച ഫൈസല്‍ ഖാന്‍, മുഹമ്മദ് ചന്ദ് എന്നിവരുടെ ജാമ്യാപേക്ഷയാണ് ജില്ലാ കോടതി തള്ളിയത്. മുഹമ്മദ് ചന്ദ് മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് സമര്‍പ്പിച്ചത്.

മത സൗഹാര്‍ദ്ദം ഉറപ്പിക്കാനാണ് ഇത്തരത്തില്‍ ക്ഷേത്രത്തില്‍ കയറി നിസ്ക്കരിച്ചതെന്ന വാദം തള്ളിയ കോടതി മതവികാരം വ്രണപ്പെടുത്തുന്ന കാര്യങ്ങളാണ് നടന്നതെന്നും വീക്ഷിച്ചു. പ്രതികള്‍ക്ക് വിദേശത്ത് നിന്ന് പണം ലഭിക്കുന്നതായും, അതിന്റെ ഉറവിടം കോടതിയെ ബോദ്ധ്യപ്പെടുത്താനായിട്ടില്ലെന്നും ജഡ്ജി മഹേന്ദ്രനാഥ് വ്യക്തമാക്കി.

Leave A Reply

error: Content is protected !!