വാടാനപ്പള്ളി : ഒട്ടേറെ കവർച്ചാ കേസുകളിലെ പ്രതി രായംമരയ്ക്കാൽ വീട്ടിൽ സുഹൈൽ (ഓട്ടോ സുഹൈൽ–42) അറസ്റ്റിൽ. സംസ്ഥാനത്ത് ഒട്ടു മിക്ക ജില്ലകളിലും കവർച്ച കേസുകളിൽ സുഹൈൽ പ്രതിയാണ്.കഴിഞ്ഞ ജൂണിൽ ചേറ്റുവ അഞ്ചാംകല്ലുള്ള ടയർ കട കുത്തി തുറന്നു പണവും സിസിടിവിയും മോഷണം നടത്തിയതിനാണ് സുഹൈലിനെ പൊന്നാനിയിൽ നിന്നു പിടികൂടിയത്.
ഓട്ടോകൾ മാത്രം മോഷ്ടിക്കുന്നതിലാണ് ഓട്ടോ സുഹൈൽ എന്ന പേരു വീണത്. അടുത്തിടെ ചാവക്കാട് 37 പവൻ സ്വർണം മോഷ്ടിച്ചത് സുഹൈലാണെന്നു സൂചനയുണ്ടെന്ന് പൊലീസ് പറഞ്ഞു. വാടാനപ്പള്ളി എസ്എച്ച്ഒ പി.ആർ.ബിജോയിയും എസ്ഐ കെ.ജെ.ജിനേഷും ചേർന്നാണ് അറസ്റ്റ് ചെയ്തത്.