മുംബൈ വിമാനത്താവളത്തിൽ നിന്ന് 18 കോടി രൂപയുടെ കൊക്കയിന്‍ കണ്ടെടുത്തു

മുംബൈ വിമാനത്താവളത്തിൽ നിന്ന് 18 കോടി രൂപയുടെ കൊക്കയിന്‍ കണ്ടെടുത്തു

മുംബൈ: ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 കോടി രൂപ വിലമതിക്കുന്ന 3 കിലോ കൊക്കെയ്നുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ഗിനിയ റിപ്പബ്ലിക്കിൽ നിന്നുള്ള 34 കാരനെയാണ് ഡിആർഐ അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് അഡിസ് അബാബയിൽ നിന്ന് ദുബായ് വഴി മുംബൈയിലെത്തിയ യുവാവിനെ ചില രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) തടഞ്ഞു വെക്കുകയായിരുന്നു. പ്രതിയുടെ ലഗേജ് പരിശോധിച്ചപ്പോൾ 2.9 കിലോഗ്രാം കൊക്കെയ്ൻ ട്രോളി ബാഗിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

Leave A Reply

error: Content is protected !!