11 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് പുഴയിൽ എറിഞ്ഞു കൊന്നു

11 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് പുഴയിൽ എറിഞ്ഞു കൊന്നു

പിഞ്ചുകുഞ്ഞ് പിശാചായി മാറുന്നു എന്ന് ഭയപ്പെട്ട് കുഞ്ഞിനെ പുഴയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ പിതാവിനെതിരെയുള്ള വിചാരണ പുരോഗമിക്കുന്നു. കഴിഞ്ഞ വർഷമാണ് ഗ്രേറ്റർ മാഞ്ചസ്റ്ററിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് പുഴയിൽ എറിഞ്ഞു കൊന്നത്. 2019 സെപ്റ്റംബറിലാണ് സാക് ബെന്നെറ്റ് ഇക്കോ (23) 11 മാസം പ്രായമുള്ള സക്കാരി എന്ന സ്വന്തം ആൺകുഞ്ഞിനെ റെഡ്ക്ലിഫിലുള്ള ഇർവെൽ പുഴയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയത്.

ഭാര്യയുമായി വഴക്കുണ്ടായതിന് ശേഷമായിരുന്നു ഇയാൾ കുഞ്ഞിനെ കൊന്നത്. സംഭവശേഷം അടുത്തുള്ള പബ്ബിലെത്തിയ ബെന്നെറ്റ് അവിടെയെത്തിയ മറ്റൊരാളോട് സംഭവിച്ചത് പറഞ്ഞു. പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു. പുഴയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടവരാണ് പൊലീസിനെ വിവരം അറിയിച്ചത്. മാനസിക രോഗത്തിന് ഏറെ നാളായി ചികിത്സ നടത്തുന്നയാളാണ് ബെന്നെറ്റ്.

Leave A Reply

error: Content is protected !!