ചാമ്ബ്യന്‍സ് ലീഗ് ഗ്രൂപ് ഘട്ടത്തില്‍ ഇന്ന് നടന്ന മത്സരത്തിൽ ബയേണ്‍ മ്യൂണിക്ക് സാല്‍സ്ബര്‍ഗിനെ തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അവർ വിജയം സ്വന്തമാക്കിയത്. ജയത്തോടെ അവർ പോയിന്റ് പട്ടികയിൽ ഒന്ന്മ സ്ഥാനം നിലനിർത്തി. കളിച്ച നാല് കളികളിലും ജയം നേടി അപരാജിതരായി ബയേൺ മുന്നേറുകയാണ്.
ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ബയേൺ രണ്ടാം പകുതിയിൽ ആണ് രണ്ട് ഗോളുകൾ നേടിയത്. റോബര്‍ട്ട് ലെവന്‍ഡോസ്കി, കിംഗ്സ്ലി കോമന്, ലെറോയ് സാനെ എന്നിവര്‍ ബയേണിനായി ഗോളടിച്ചപ്പോള്‍ മെര്‍ജിം ബെരിഷയാണ് സാല്‍സ്ബര്‍ഗിന് വേണ്ടി ആശ്വാസ ഗോൾ നേടിയത്. .