കോട്ടയം: ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പ്രചാരണച്ചെലവ് പരിശോധിക്കുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നാലു നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. ഓഡിറ്റ് വകുപ്പ് ജോയിന്റ് ഡയറക്ടർമാരായ സാലമ്മ ബസേലിയസ് (ഫോൺ- 9447763953), ജി.ബിനുകുമാർ (9447728354), സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ഹബീബ് മുഹമ്മദ് (9048830678), പൊതുഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി എൻ. സുകുമാരൻ (9497176451) തുടങ്ങിയ നാല് പേരാണ് നിരീക്ഷകർ.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ അനുവദനീയമായതിൽ കൂടുതൽ തുക പ്രചാരണത്തിനായി ചെലവഴിക്കുന്നണ്ടോ എന്ന് ഇവർ നിരീക്ഷിക്കും.പഞ്ചായത്തിലെ സ്ഥാനാർത്ഥികൾക്ക് 25000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും 75000 രൂപയും ജില്ലാ പഞ്ചായത്തിൽ 150,000 രൂപയുമാണ് പരമാവധി ചെലവഴിക്കാൻ സാധിക്കുന്ന തുക.