”പിന്നാക്ക പ്രാതിനിധ്യം ഉറപ്പാക്കിയത് ബി.ഡി.ജെ.എസും എൻ.ഡി.എയും മാത്രം”;എം.പി.സെൻ

”പിന്നാക്ക പ്രാതിനിധ്യം ഉറപ്പാക്കിയത് ബി.ഡി.ജെ.എസും എൻ.ഡി.എയും മാത്രം”;എം.പി.സെൻ

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കിയത് ബി.ഡി.ജെ.എസും എൻ.ഡി.എയും മാത്രമാണെന്ന് ജില്ലാ പ്രസിഡന്റ് എം.പി.സെൻ പറയുകയുണ്ടായി. ബി.ഡി.ജി.എസ് സ്ഥാനാർത്ഥി സംഗമം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.ഡി.എ സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തിൽ നിർണ്ണായ ശക്തിയായി എൻ.ഡി.എ മാറിക്കഴിഞ്ഞു. പിന്നാക്ക ജനവിഭാഗങ്ങളെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയത് കോൺഗ്രസിനും സർക്കാരിന്റെ ഭരണപരാജയവും അഴിമതിയും ഇടതുപക്ഷത്തിനും ദോഷം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ജില്ലാ സെക്രട്ടറി പി. അനിൽ കുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറിമാരായ കെ.പി. സന്തോഷ് , എൻ.കെ. രമണൻ, വൈസ് പ്രസിഡന്റുമാരായ ശ്രീനിവാസ് പെരുന്ന, സി.എം. ബാബു, ഷാജി ശ്രീ ശിവം, ട്രഷറർ ഇ.ഡി. പ്രകാശൻ എന്നിവർ സംസാരിച്ചു.

Leave A Reply
error: Content is protected !!