റബ്ബർ ടാപ്പിങ് പരിശീലന ക്ലാസ് സംഘടിപ്പിച്ചു

റബ്ബർ ടാപ്പിങ് പരിശീലന ക്ലാസ് സംഘടിപ്പിച്ചു

ബന്തടുക്ക : കാസർകോട് റബ്ബർ ബോർഡ് റീജണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ മാണിമൂല റബ്ബർ ഉത്പാദക സഹകരണ സംഘം എട്ടുദിവസത്തെ റബ്ബർ ടാപ്പിങ് പ്രയോഗിക പരിശീലന ക്ലാസ് സംഘടിപ്പിച്ചു.പാലാർമൂല ഹരീഷിന്റെ തോട്ടത്തിലായിരുന്നു പരിശീലനം.രാകേഷ് ചീമേനി പരിശീലനം നൽകി. 22 പേർ പങ്കെടുത്തു.ഇതിൽ 17 പേർ സ്ത്രീകളായിരുന്നു. കുണ്ടംകുഴി റബ്ബർ ബോർഡ് ഫീൽഡ് ഓഫീസർ അനിൽകുമാർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സംഘം പ്രസിഡന്റ്‌ പുരുഷോത്തമ ബൊഡനകൊച്ചി അധ്യക്ഷത വഹിച്ചു.പാലാർമുല ഭോജപ്പ ഗൗഡ, കെ.ധർമാവതി എന്നിവർ സംസാരിച്ചു.

Leave A Reply
error: Content is protected !!