ചട്ടഞ്ചാൽ : പാലാരിവട്ടം അഴിമതിക്കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഉദുമ മണ്ഡലം യു.ഡി.എഫ്. കമ്മിറ്റി ചട്ടഞ്ചാലിൽ പ്രകടനം നടത്തി. മണ്ഡലം യു.ഡി.എഫ്. കൺവീനർ കല്ലട്ര അബ്ദുൾ ഖാദർ, ടി.ഡി.കബീർ, രാജൻ പൊയിനാച്ചി, അബ്ദുൾ ഖാദർ കളനാട്, റൗഫ് ബായിക്കര, നിസാർ ബംഗ്ലാവ്, ശംസുദ്ദീൻ തെക്കിൽ, മൊയ്തു തൈര, അൻസാരി മാളികെ എന്നിവർ സംസാരിച്ചു.