യു.ഡി.എഫ്. തെരഞ്ഞെടുപ്പ് കൺവെൻഷൻ തൃക്കരിപ്പൂരിൽ നടന്നു

യു.ഡി.എഫ്. തെരഞ്ഞെടുപ്പ് കൺവെൻഷൻ തൃക്കരിപ്പൂരിൽ നടന്നു

തൃക്കരിപ്പൂർ : ജില്ലാ പഞ്ചായത്ത് പിലിക്കോട് ഡിവിഷൻ്റെ യു.ഡി.എഫ്. തെരഞ്ഞെടുപ്പ് കൺവെൻഷൻ തൃക്കരിപ്പൂരിൽ നടന്നു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അഡ്വ. എം.ടി.പി. കരീം (ചെയർമാൻ), അഡ്വ. കെ.കെ. രാജേന്ദ്രൻ (ജ.കൺവീനർ), പി. കുഞ്ഞിക്കണ്ണൻ (ഖജാ.).എന്നിവരെ ഭാരവാഹികളായി കമ്മറ്റി രൂപീകരിച്ചു.പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. കെ.വി. ഗംഗാധരൻ, എ.ജി.സി. ബഷീർ, അഡ്വ. കെ.കെ. രാജേന്ദ്രൻ, കെ.പി. പ്രകാശൻ, വി.കെ.പി. ഹമീദലി, പി. കുഞ്ഞിക്കണ്ണൻ, എസ്. കുഞ്ഞഹമ്മദ്, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി ഷാജി തൈക്കീൽ എന്നിവർ സംസാരിച്ചു.

Leave A Reply

error: Content is protected !!