ബി.ടെക്: വെർച്വൽ അഡ്മിഷൻ നേടിയവർഹാജരാകണം

ബി.ടെക്: വെർച്വൽ അഡ്മിഷൻ നേടിയവർഹാജരാകണം

കണ്ണൂർ ഗവ. എഞ്ചിനിയറിങ് കോളേജിൽ ബി.ടെക് കോഴ്‌സുകളിൽ വെർച്വൽ അഡ്മിഷൻ വഴി പ്രവേശനം നേടിയ എല്ലാ വിദ്യാർഥികളും നവംബർ 30നും ഡിസംബർ ഒന്നിനും എല്ലാ അസ്സൽ രേഖകളുമായി (ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, കോണ്ടാക്ട് സർട്ടിഫിക്കറ്റ് ഒഴികെ) കോളേജിൽ ഹാജരാകണം.

നേരിട്ട് ഹാജരാകാൻ കഴിയാത്തവരുടെ പകരക്കാർ (പ്രോക്‌സി) അസ്സൽ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളും സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. യഥാർത്ഥ അസ്സൽ രേഖകളുമായി ഹാജരാവാത്ത വെർച്വൽ അഡ്മിഷൻ വഴി പ്രവേശനം നേടിയ എല്ലാ വിദ്യാർഥികളുടേയും പ്രവേശനം അസാധുവാകും. കൂടുതൽ വിവരങ്ങൾക്ക് www.gcek.ac.in സന്ദർശിക്കുക.

Leave A Reply
error: Content is protected !!