ഉന്നത നേതാക്കളുടെ നടപടി തെറ്റായ സന്ദേശമാണ് നൽകുകയെന്ന് കെ.സി ജോസഫ്

ഉന്നത നേതാക്കളുടെ നടപടി തെറ്റായ സന്ദേശമാണ് നൽകുകയെന്ന് കെ.സി ജോസഫ്

കണ്ണൂർ: കെ.പി.സി.സി നേതൃത്വത്തെ ധിക്കരിക്കാൻ ഉന്നത നേതാക്കൾ തന്നെ തയ്യാറാകുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് കെ.സി ജോസഫ് എം.എൽ.എ ആരോപിക്കുകയുണ്ടായി. സാധാരണ പാർട്ടി പ്രവർത്തകർ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ആരോഗ്യം പോലും പണയപ്പെടുത്തി പാർട്ടിക്കുവേണ്ടി പണിയെടുക്കുമ്പോൾ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി വിജയ സാദ്ധ്യത തല്ലിക്കെടുത്താൻ നേതാക്കൾ തന്നെ പരസ്യ പ്രസ്താവനയിലൂടെ തയ്യാറാകുന്നത് ശരിയല്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടി ചിഹ്നം നൽകാൻ ഡി.സി.സി പ്രസിഡന്റുമാർക്ക് അധികാരം നൽകിയത് കെ.പി.സി.സി പ്രസിഡന്റാണെന്ന യാഥാർത്ഥ്യം ആരും മറക്കരുത്. കണ്ണൂരിലെ സ്ഥാനാർത്ഥി നിർണയത്തിൽ പരാതിപ്പെട്ടത് വഴിയെ പോയവരല്ല, മറിച്ച് കെ.പി.സി.സി ഭാരവാഹികളാണെന്ന കാര്യവും വിസ്മരിക്കരുത്. കെ.പി.സി.സി പ്രസിഡന്റിനെ ധിക്കരിക്കാൻ ഡി.സി.സി കൾ തയ്യാറാകുന്നത് പാർട്ടിയിൽ തെറ്റായ പ്രവണതകൾ സൃഷ്ടിക്കുമെന്നും കെ.സി ജോസഫ് പറയുകയുണ്ടായി.

Leave A Reply