യു ഡി എഫ് ജില്ലാ നേതൃയോഗങ്ങൾ ഇന്ന് നടക്കും

യു ഡി എഫ് ജില്ലാ നേതൃയോഗങ്ങൾ ഇന്ന് നടക്കും

തൊടുപുഴ: ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർത്ഥികളുടെ ഡിവിഷൻതല തെരഞ്ഞെടുപ്പു യോഗങ്ങൾ ഇന്ന് രാവിലെ 9.30ന് കരിമണ്ണൂർ, 11.30 മുള്ളരിങ്ങാട്, 2-ന് പൈനാവ്, 3.30-ന് മുരിക്കാശ്ശേരി (തോപ്രാംകുടി), 4.30ന് കട്ടപ്പന (മുനിസിപ്പൽ നേതൃയോഗം) 5.30-ന് ഉപ്പുതറ, 6.30.-ന് വാഗമൺ (കുട്ടിക്കാനം) എന്നി ക്രമത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.

ജില്ലാ ഡിവിഷൻ, ബ്ലോക്ക്, വാർഡ് സ്ഥാനർത്ഥികൾ, യു ഡി എഫ് നേതാക്കൾ എന്നിവർ അതാത് ഡിവിഷൻ നേതൃയോഗങ്ങളിൽ പങ്കെടുക്കും.യു ഡി എഫ് സംസ്ഥാന കൺവിനർ എം എം ഹസ്സൻ, യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകൻ, കൺവീനർ പ്രൊഫ. എം ജെ ജേക്കബ്ബ്, ഘടകക്ഷിനേതാക്കളായ ഇബ്രാഹിംകുട്ടി കല്ലാർ, എം എസ് മുഹമ്മദ്, ജി ബേബി, മാർട്ടിൻ മാണി, കെ സുരേഷ്ബാബു, സി കെ ശിവദാസ്, രാജു മുൺണ്ടക്കാട്ട് എന്നിവരും, അഡ്വ. ഡീൻകുര്യാക്കോസ് എംപി, പി ജെ ജോസഫ് എം എൽ എ, മുൻ എം പി ഫ്രാൻസിസ് ജോർജ്ജ്, മുൻ എം എൽ എമാരായ ഇ എം ആഗസ്തി, മാത്യു സ്റ്റീഫൻ, പി പി സുലൈമാൻ റാവുത്തർ, കെ പി സി സി ജനറൽ സെക്രട്ടറി റോയി കെ പൗലോസ്, മസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി റ്റി എം സലീം, ഉന്നതാധികാരി സമതി അംഗം കെ എം എ ഷുക്കൂർ, കെ പി സി സി സെക്രട്ടറിമാരായ തോമസ് രാജൻ, അഡ്വ. എം എൻ ഗോപി, തുടങ്ങി നിരവധിപേർ വിവിധ യോഗങ്ങളിൽ സംസാരിക്കും.

Leave A Reply

error: Content is protected !!