മൂലമറ്റം: ഇടുക്കി കളക്ട്രേറ്റിലെ ഗ്രാമവികസന വകുപ്പ് ജീവനക്കാർ സഞ്ചരിച്ചിരുന്ന കാർ കുരുതിക്കളത്ത് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരാൾക്ക് പരിക്കുപറ്റുകയുണ്ടായി . ഇന്നലെ വൈകിട്ട് 5.30 നാണ് അപകടം ഉണ്ടാകുന്നത്. അപകടം സംഭവിക്കുമ്പോൾ കാറിൽ രണ്ട് പേരുണ്ടായിരുന്നു.
ഇരുവരും പാലാ പുലിയന്നൂർ സ്വദേശികളാണ്. മരത്തിൽ ഇടിച്ച് നിന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. അപകടത്തെ തുടർന്ന് റോഡിലൂടെയുള്ള കുടിവെള്ള പൈപ്പ് ലൈന് നാശം സംഭവിച്ചു. കാഞ്ഞാർ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കുകയുണ്ടായി.