കുമരകം: ശ്രീകുമാരമംഗലം ദേവസ്വത്തിന്റെ നേതൃത്വത്തിൽ ചേപ്പന്നൂർക്കരി തരിശുഭൂമിയിൽ നട്ടുവളർത്തിയ ജൈവ പച്ചക്കറി തോട്ടത്തിലെ കാർഷികവിളകളുടെ വിളവെടുപ്പ് നടത്തുകയുണ്ടായി.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി രണ്ട് ഏക്കർ സ്ഥലത്താണ് കൃഷി വകുപ്പിന്റെ സഹായത്തോടെ വിളവിറക്കിയത്. ചേന, കപ്പ, ചേമ്പ്, മഞ്ഞൾ, കൂർക്ക, കാച്ചിൽ, ചെറുപയർ, വൻപയർ, ഇഞ്ചി, ചെറുകിഴങ്ങ് എന്നീ വിളകളാണ് കൃഷി ചെയ്തത്. ദേവസ്വം സെക്രട്ടറി കെ. ഡി. സലിമോൻ, എസ്.കെ.എം.എച്ച്.എസ്.എസ്. ഹെഡ്മിസ്ട്രസ് കെ.എം.ഇന്ദു, കുമരകം കൃഷി ഓഫീസർ സുനിൽ എന്നിവർ നേതൃത്വം നൽകി.