സഹകരണ വാരാചരണത്തിന് സമാപനമായി

സഹകരണ വാരാചരണത്തിന് സമാപനമായി

ചങ്ങനാശേരി: 67-ാമത് അഖിലേന്ത്യാ സഹകരണ വാരാചരണത്തിന് സമാപനം കുറിച്ച്. താലൂക്ക്തല സമ്മേളനം മാടപ്പള്ളി സഹകരണബാങ്ക് ഹാളിൽ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ.ജോസഫ് ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചു . മാടപ്പള്ളി സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ഡി.സുരേഷ് അദ്ധ്യക്ഷനായി.

താലൂക്കിലെ മികച്ച പ്രാഥമിക സഹകരണ ബാങ്കായി ചീരഞ്ചിറ സഹകരണ ബാങ്കിനെ തിരഞ്ഞെടുത്തു. ഇത്തിത്താനം ജനതാ സഹകരണബാങ്ക്, തൃക്കൊടിത്താനം സഹകരണബാങ്ക്, വാഴൂർ കാർഷിക സഹകരണ ബാങ്ക് എന്നിവ പ്രാഥമിക സഹകരണ ബാങ്കുകളുടെ വിഭാഗങ്ങളിൽ അവാർഡിന് അർഹത നേടുകയുണ്ടായി. ചങ്ങനാശേരി മുനിസിപ്പൽ വനിതാ സഹകരണസംഘം, താലൂക്ക് വ്യാപാരി വ്യവസായി സഹകരണ സംഘം, വാഴപ്പള്ളി റൂറൽ ഹൗസിംഗ് സഹകരണസംഘം തുടങ്ങിയവയ്ക്കും വിവിധ വിഭാഗങ്ങളിൽ അവാർഡുകൾക്ക് തിരഞ്ഞെടുത്തു.

Leave A Reply
error: Content is protected !!