മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽ മത്സരിക്കുന്നത് 47 പേർ

മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽ മത്സരിക്കുന്നത് 47 പേർ

മൂവാറ്റുപുഴ: തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽ സ്വതന്ത്രരടക്കം 42 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. 13 ഡിവിഷനുകളുള്ള ബ്ലോക്ക് പഞ്ചായത്തിൽ ചില ഡിവിഷനുകളിൽ യു.ഡി.എഫും, എൽ.ഡി.എഫും തമ്മിൽ നേരിട്ടാണ് മത്സരം .

തൃക്കളത്തൂർ, പായിപ്ര, അഞ്ചൽപെട്ടി, മഞ്ഞള്ളൂർ, ആവോലി, അടൂപറമ്പ്, ആരക്കുഴ, മാറാടി, മേക്കടമ്പ്, വാളകം ഡിവിഷനിൽ മൂന്നു മുന്നണികൾക്കും സ്ഥാനാർത്ഥികൾ ഉണ്ട്. മുളവൂർ, കല്ലൂർക്കാട്, ആയവന ഡിവിഷനിൽ മാത്രമാണ് 4 സ്ഥാനാർത്ഥികൾ വീതമുള്ളത്.

അതുകൂടാതെ, ഇക്കുറി എൻ.ഡി.എയ്ക്ക് എല്ലാ ഡിവിഷനിലും സ്ഥാനാർത്ഥികളുണ്ട്. 8 ഡിവിഷനുകളിൽ കോൺഗ്രസും മൂന്നു ഡിവിഷനുകളിൽ കേരള കോൺഗ്രസ് ജോസഫും 2 ഡിവിഷനുകളിൽ മുസ്‌ലിം ലീഗുമാണ് യു.ഡി.എഫിൽ നിന്നു മത്സരിക്കുന്നത്. സി.പി.എം 5 ഡിവിഷനുകളിലും സി.പി.ഐ 4 ഡിവിഷനുകളിലും എൽ.ഡി.എഫ് സ്വതന്ത്രർ 4 ഡിവിഷനുകളിലുമാണ് എൽ.ഡി.എഫിൽ നിന്നും ജനവിധി തേടുന്നു.

Leave A Reply
error: Content is protected !!