വ്യാജവാറ്റ് കേസിൽ യുവാവ് അറസ്റ്റിൽ

വ്യാജവാറ്റ് കേസിൽ യുവാവ് അറസ്റ്റിൽ

സുൽത്താൻ ബത്തേരി: വീടിനോട് ചേർന്ന ഷെഡിൽ ചാരായം വാറ്റി വിൽപ്പന നടത്തുകയുണ്ടായ യുവാവിനെ എക്‌സൈസ് പട്രോളിംഗ് ടീം പിടികൂടി. വള്ളുവാടി ആടുകാലിൽ ലഞ്ചു എസ്തപ്പാനെ (36) യാണ് മീനങ്ങാടി എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രത്യേക ടീം പിടികൂടിയത്.

ഇയാളിൽ നിന്ന് 4 ലിറ്റർ ചാരായവും 30 ലിറ്റർ വാഷും കണ്ടെടുത്തു. അബ്കാരി ആക്ട് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത് . എക്‌സൈസ് പ്രിവന്റീവ് ഓഫീസർ വിജയകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.എ.രഘു, പി.എൻ.ശശികുമാർ, ഡ്രൈവർ ബാലചന്ദ്രൻ തുങ്ങിയവർ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തി പിടികൂടിയത്.

Leave A Reply
error: Content is protected !!