നടത്തറ ഐടിഐ : ശേഷിക്കുന്ന സീറ്റുകളിലേക്ക് അപേക്ഷക്ഷണിച്ചു

നടത്തറ ഐടിഐ : ശേഷിക്കുന്ന സീറ്റുകളിലേക്ക് അപേക്ഷക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴിലെ നടത്തറ ഐടിഐയില്‍ എന്‍.സി.വി.ടി. അംഗീകാരമുള്ള കാര്‍പെന്റര്‍ ട്രേഡിലേക്ക് പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്നവര്‍ക്കായുള്ള ശേഷിക്കുന്ന സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 30 വൈകീട്ട് 5 മണിവരെ അപേക്ഷ നല്‍കാം.

എസ്എസ്എല്‍സി ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഐടിഐയില്‍ നേരിട്ട് ഹാജരാകണം. തിരഞ്ഞെടുക്കുന്ന എല്ലാ ട്രെയിനികള്‍ക്കും സൗജന്യ പരിശീലനത്തിന് പുറമേ പോഷകാഹാരം, ഉച്ചഭക്ഷണം, 900 രൂപ യൂണിഫോം അലവന്‍സ്, 3000 രൂപ സ്റ്റഡി ടൂര്‍ അലവന്‍സ്, എന്നിവയും നല്‍കും. അര്‍ഹതപ്പെട്ടവര്‍ക്ക് ലംപ്‌സം ഗ്രാന്റ് 1000 രൂപയും പ്രതിമാസം 800 രൂപ വീതം സ്‌റ്റൈപന്റും നല്‍കുമെന്നും ട്രെയിനിങ് സൂപ്രണ്ട് ആന്റ് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 0487-2370948, 9747313450

Leave A Reply
error: Content is protected !!