സംസ്ഥാനത്ത് ഇന്ന് 5420 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5420 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5420 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 5149 പേർ രോഗമുക്തരായി. രോഗബാധിതരായി ആകെ ചികിത്‌സയിലുള്ളത് 64,412 പേരാണ്. ആകെ  24 മരണങ്ങളാണ് ചൊവ്വാഴ്ച സ്ഥിരീകരിച്ചത്. 314752 പേരാണ് സംസ്ഥാനത്താകെ നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 298902 പേർ ഹോം/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറൻറീനിലും 15,830 പേർ ആശുപത്രി നിരീക്ഷണത്തിലുമാണ്. 1489 പേരെയാണ് ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇപ്പോഴത്തെ സാഹചര്യം കൊവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നതാണ്. മഹാമാരി ലോകത്ത് മറ്റ് പ്രദേശങ്ങളിൽ വ്യാപിച്ചത് എങ്ങിനെയെന്ന അനുഭവം പ്രധാനമാണ്. പലയിടത്തും ഒന്നാം തരംഗത്തിന് ശേഷം രണ്ടാമതും മൂന്നാമതും വ്യാപനമുണ്ടായി. ഇത് രൂക്ഷവുമായിരുന്നു. രോഗികളുടെ എണ്ണം കുറയുന്ന ഘട്ടത്തിൽ ജാഗ്രതയിൽ വീഴ്ച സംഭവിക്കുന്നതും ആളുകൾ അടുത്ത് ഇടപഴകുമ്പോഴുമാണ് രോഗം ഉച്ഛസ്ഥായിയിൽ എത്തുന്നത്. അതുകൊണ്ട് ജനം ശ്രദ്ധ കൈവിടരുത്.

Leave A Reply

error: Content is protected !!