കോഴിക്കോട്: ആത്മയുടെയും കൊടുവള്ളി കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ ആത്മ ഗ്രൂപ്പ് ശാക്തീകരണം പദ്ധതിയുടെ ഭാഗമായി ചക്ക സംസ്കരണത്തില്‍ വാവാട് കപ്പലാംകുഴി മധുരം ജാക്ക് ഫ്രൂട്ട് സെന്ററില്‍ ദ്വിദിന പരിശീലനം തുടങ്ങി. കൃഷി ഓഫീസര്‍ എന്‍.എസ്.അപര്‍ണ ഉല്‍ഘാടനം ചെയ്തു.
പരിശീലനപരിപാടിയില്‍ രണ്ടു ദിവസങ്ങളിലായി 25 പേര് വീതമുള്ള ഗ്രൂപ്പുകള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ചക്കയുടെ മൂല്യ വര്‍ധിത വസ്തുക്കളായ ചക്ക സിപ്-അപ്പ്, ചക്ക ഹല്‍വ, ചക്ക സ്ക്വാഷ്, ചക്ക ഉണ്ണിയപ്പം, ചക്കക്കുരു ചമ്മന്തി എന്നിവ തയ്യാറാക്കുന്നതിലാണ് പരിശീലനം. കൊടുവള്ളി പട്ടികജാതി സഹകരണ സംഘം വൈസ് പ്രസിഡന്റ് പി.പി.കീരന് അധ്യക്ഷത വഹിച്ചു. എം.ബാബുരാജ്, സംഘം പ്രസിഡന്റ വി. രവീന്ദ്രന്, എഫ്.ഐ.ബി. ഉപദേശക സമിതി അംഗം സുനീഷ്, സംഘം സെക്രട്ടറി വേലായുധന്, എഫ്.ഐ.ബി. അസിസ്റ്റന്റ് ഡയറക്ടര്‍ പി.ടി.നിഷ എന്നിവര്‍ ആശംസയര്‍പ്പിച്ചു. പരിശീലനം ഇന്ന് (നവംബര്‍ 24) സമാപിക്കും.