കുണ്ടംകുഴി: മുളിയാര്‍ വനത്തില്‍ ഏറെ നാളുകളായി തമ്പടിച്ച കാട്ടാനക്കൂട്ടം ഇപ്പോൾ സ്ഥലങ്ങളിലേക്ക് ചേക്കേറുകയാണ്. ബേഡഡുക്ക പഞ്ചായത്തിലെ രണ്ടിടത്താണ് ഇപ്പോൾ ആനകൾ നാശം ഉണ്ടാക്കിയത്. പ്രദേശവാസികളുടെ വാഴകളും കവുങ്ങുകളും തെങ്ങുകളും കാട്ടാന നശിപ്പിച്ചു. കൂടാതെ ജലസേചനത്തിനായി സ്ഥാപിച്ചായിരുന്ന തോട്ടത്തിലെ പൈപ്പുകളും നശിപ്പിച്ചു.
ഈ പ്രദേശത്ത് കാട്ടാനകൾ എത്തി കൃഷിനാശം ഉണ്ടാക്കുന്നത് ഇത് ആദ്യമാണെന്നും നാട്ടുകാർ പറഞ്ഞു. പയസ്വിനിപ്പുഴ നീന്തിക്കടന്നാണ് ആനകൂട്ടം ബേഡഡുക്ക പഞ്ചായത്തിൽ എത്തിയത്. ഏഴ് ആനകളാണ് ഉണ്ടയായിരുന്നത്. കുണ്ടംകുഴി ചൊട്ടയിലെ പുരുഷോത്തമ റാവു, ഗുണ്ടുകുമിരിയിലെ ചന്ദ്രകാന്ത് എന്നിവരുടെ കൃഷിയിടങ്ങളിലാണ് ആനകളെത്തിയത്.