തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ചുമതലയേറ്റു

തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ചുമതലയേറ്റു

മലപ്പുറം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും നിയമിച്ച തെരഞ്ഞെടുപ്പ് നിരീക്ഷകര് ചുമതലയേറ്റു. പൊതു നിരീക്ഷകനും ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കുമായി അഞ്ച് ചെലവ് നിരീക്ഷകരുമാണ് ചുമതലയേറ്റത്. പാലക്കാട് കണ്സര്വേറ്റര് ഓഫ് ഫോറസ്റ്റ്സ് ഇന് ഫുള് ചാര്ജ് ഓഫ് ചീഫ് കണ്സര്വേറ്റര് ഓഫ് ഫോറസ്റ്റ്സ് ആന്റ് ഫീല്ഡ് ഡയറക്ടര് കെ. വിജയനാഥന് ഐ.എഫ്.എസ് ആണ് പൊതു നീരിക്ഷകനായി ചുമതലയേറ്റത്.
ധനകാര്യവകുപ്പിലെ സീനിയര് ഡെപ്യൂട്ടി ഡയറക്ടര്മാരായ ഹബീബ് മുഹമ്മദ്, ജോണ് മനോഹര്, കെ.പി മാത്യു റോയ്, ജോയിന്റ് ഡയറക്ടര്മാരായ സാബു ജോസഫ്, വര്ഗീസ് ജോസഫ് എന്നിവരാണ് ചെലവ് നിരീക്ഷകരായി ചുമതലയേറ്റത്. നിഷ്പക്ഷവും നീതിപൂര്വകവുമായി തെരഞ്ഞെടുപ്പ് നടത്തുന്നതിന് കമ്മീഷനെ സഹായിക്കാനാണ് ഉദ്യോഗസ്ഥര് നിരീക്ഷകരായെത്തിയത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില് രാഷ്ട്രീയ പാര്ട്ടികളുടെയും സ്ഥാനാര്ത്ഥികളുടെയും ചെലവ് നിരീക്ഷിക്കുന്നതിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ചുമതലപ്പെടുത്തിയ പ്രത്യേക നിരീക്ഷകരാണ് ചെലവ് നിരീക്ഷണ ചുമതലയിലുള്ളത്.
Leave A Reply
error: Content is protected !!