വയനാട്: വീണ്ടും കടുവ ഭീതിയില്‍ പൂതിക്കാട് പ്രദേശം. ഇന്നലെ പ്രദേശത്ത് കടുവ ഭക്ഷിച്ച് ഉപേക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഡം കണ്ടെത്തി. ഇതോടെ പ്രദേശവാസികൾ എല്ലാം ഭീതിയിൽ ആണ്. ഇത് രണ്ടാം തവണയാണ് ഇവിടെ കടുവ എത്തുന്നത്. കഴിഞ്ഞ നവംബറിൽ ഇവിടെ കടുവയുടെ സാനിധ്യം കണ്ടെത്തിയിരുന്നു.
കടുവയുടെ ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധിച്ചു. ഇതോടെ ബത്തേരി പൊലീസിന്റെ സാന്നിധ്യത്തില്‍ വനം വകുപ്പ് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് രമ്യാരാഘവനുമായി നാട്ടുകാര്‍ ചര്‍ച്ച നടത്തി. ഇതിന് പരിഹാരം ഉണ്ടാകുമെന്ന് അറിയിച്ചതിന് ശേഷമാണ് നാട്ടുകാർ പിരിഞ്ഞ് പോയത്.