പൊയിനാച്ചി : മേൽബാര എൻ.എസ്.എസ്. കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ച ആദൂർ ഇൻസ്പെക്ടർ വി.കെ.വിശ്വംഭരൻ, ആദൂർ സബ് ഇൻസ്പെക്ടർ രത്നാകരൻ പെരുമ്പള എന്നിവരെ ആദരിച്ചു.താലൂക്ക് യൂണിയൻ ഭരണസമിതിയംഗം കോടോത്ത് ജനാർദനൻ നായർ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജെ.ഇ.ഇ. പ്രവേശനപരീക്ഷയിൽ ഉന്നതവിജയം നേടിയ കരയോഗത്തിലെ അർജുൻ ഗോപാലനെ അനുമോദിച്ചു. എ.ബാലകൃഷ്ണൻ നായർ അധ്യക്ഷനായി. സുരേഷ് രാജ്, കെ.മുത്തു നായർ, പി.രാഘവൻ നായർ, വനിതാസമാജം പ്രസിഡന്റ് സരസ്വതി തുടങ്ങിയവർ സംസാരിച്ചു.