എ.കെ.പി.എ ഇരിട്ടി മേഖലാ സമ്മേളനം

എ.കെ.പി.എ ഇരിട്ടി മേഖലാ സമ്മേളനം

മട്ടന്നൂർ : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരിട്ടി മേഖലാ സമ്മേളനം നടന്നു. ജില്ലാ പ്രസിഡന്റ് ഉണ്ണി കൂവോട് സമ്മേളനം ഉദ്ഘാടനം ചെയ്തു.കോവിഡ് മൂലം ജീവിതം പ്രതിസന്ധിയിലായ സ്റ്റുഡിയോ ഉടമകളെ വൈദ്യുതിബിൽ താരിഫ് മാറ്റി നൽകി സഹായിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
അഭിലാഷ് കുമാർ (പ്രസി.), ഷിന്റോ തോമസ് (വൈസ്‌ പ്രസി.), വിവേക് നമ്പ്യാർ (സെക്ര.), വിമൽകുമാർ (ജോ. സെക്ര.), ജിതേഷ് കുന്നോത്ത് (ഖജാ.), രൂപേഷ് മട്ടന്നൂർ (പി.ആർ.ഒ.).എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.മേഖല പ്രസിഡന്റ് അഭിലാഷ് അധ്യക്ഷനായി. ജോയ് പടിയൂർ, ജില്ലാ സെക്രട്ടറി രാജേഷ് കരേള, മുരളി ശങ്കർ, സിനോജ് മാക്സ്, കെ.വി.സഹദേവൻ, ഷജിത്ത് മട്ടന്നൂർ, വിവേക് നമ്പ്യാർ, ജിതേഷ് കുന്നോത്ത്, സുരേഷ് മട്ടന്നൂർ തുടങ്ങിയവർ സംസാരിച്ചു.

Leave A Reply