കട്ടപ്പന :കേരള കെട്ടിട നിർമാണ ക്ഷേമനിധി ബോർഡ് അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ (എ.എൽ.സി.എ.) ട്രേഡ് യൂണിയൻ അംഗങ്ങളെ ക്ഷേമനിധിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. സംഘടനയെ ഉൽപ്പെടുത്താൻ തീരുമാനിച്ച ക്ഷേമനിധി ബോർഡിനെയും സംസ്ഥാന സർക്കാരിനെയും എ.എൽ.സി.എ. സംസ്ഥാന പ്രസിഡന്റ് ദിലീപ് മൊടപ്പിലാശേരി, സെക്രട്ടറി മധു കോട്ടത്തുരുത്തി, ട്രഷറർ മൊയ്തു തോടന്നൂർ എന്നിവർ അഭിനന്ദിച്ചു.