ബോളിവുഡ് അരങ്ങേറ്റം കുറിക്കാൻ അമ്രിൻ ഖുറേഷി ; ചിത്രം "ബാഡ് ബോയ് "

ബോളിവുഡ് അരങ്ങേറ്റം കുറിക്കാൻ അമ്രിൻ ഖുറേഷി ; ചിത്രം “ബാഡ് ബോയ് ”

പ്രശസ്ത തെലുങ്കു സിനിമാ നിർമ്മാതാവും സംവിധായകനുമായ സജിത്ത് ഖുറേഷിയുടെ പുത്രിയായ അമ്രിൻ ഖുറേഷി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ്. ഹിന്ദി സിനിമയിലെ പ്രമുഖ സംവിധായകൻ രാജ് കുമാർ സന്തോഷിയുടെ “ബാഡ് ബോയ് ” എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ എത്തുന്നത് .തെലുങ്കിൽ വൻവിജയം നേടിയ “സിനിമാ ചൂപിസ്ത മാവ ” എന്ന സിനിമയുടെ ഹിന്ദി പുനരാവിഷ്ക്കാരമാണ് ഈ സിനിമ . മിഥുൻ ചക്രവർത്തിയുടെ പുത്രൻ നമാഷ് ചക്രവർത്തിയാണ് സിനിമയിൽ അമ്രിന്റെ നായകൻ . നമാഷിന്റേയും അരങ്ങേറ്റ ചിത്രമാണിത്.

ചിത്രീകരണം ജനുവരിയിൽ തുടങ്ങുമെന്ന ഔദ്യോദിക പ്രഖ്യാപനം വന്നതോടെ മറ്റൊരു ഹിന്ദി ചിത്രത്തിലും അമ്രിൻ ഖുറേഷി നായികയായി കരാർ ഒപ്പ് വെക്കുകയുണ്ടായി. അല്ലു അർജ്ജുന്റെ ബ്ലോക്ക് ബസ്റ്റർ സിനിമ ” ജൂലൈ “യുടെ ഹിന്ദി റീമേക്കിലാണ് അമ്രിൻ നായികയാകുന്നത്. അന്തോണി ഡി സൂസയാണ് അതിന്റെ സംവിധായകൻ.

“ഹൈദരാബാദിൽ പഠനം പൂർത്തിയാക്കിയ ഉടൻ തന്നെ ഒരു നടിയാവണം എന്ന് തീരുമാനിച്ചു .വെറുതെയല്ല സീരിയസായി തന്നെ . ഞാൻ അനുപം ഖേറിന്റെ ഇൻസ്റ്റിട്യൂട്ടിൽ ചേർന്ന് അഭിനയം പഠിച്ചു . അതിനു ശേഷം ഏതാനും അഭിനയ കളരികളിലും പങ്കെടുത്തതോടെ എന്റെ ആത്മവിശ്വാസം വർദ്ധിച്ചു . ഗ്ലാമറിനൊപ്പം അഭിനയവും എനിക്ക് നന്നായി വഴങ്ങും എന്ന് ബോധ്യപ്പെട്ട ശേഷമാണ് അവസരങ്ങൾക്കുള്ള അന്വേഷണം തന്നെ തുടങ്ങിയത് .രാജ് കുമാർ സന്തോഷി പലവട്ടം ഓഡിഷൻ നടത്തിയ ശേഷമാണ് ബാഡ് ബോയിയിലെ എന്നെ നായികയായി തിരഞ്ഞെടുത്തത് .അദ്ദേഹത്തിന്റെ സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറ്റം നടത്താൻ അവസരം ലഭിച്ചത് മഹാഭാഗ്യമാണ്. അന്തോണി ഡി സൂസയുടെ മറ്റൊരു ചിത്രത്തിലേക്കും ക്ഷണം കിട്ടി. സിനിമ എന്റെ പാഷനാണ്‌ . ഭാഷാഭേദദമന്യേ എനിക്ക് തമിഴ് -തെലുങ്കു സിനിമകളിൽ മാത്രമല്ല മലയാളത്തിലും അഭിനയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട് അതും സഫലമാവാൻ കാത്തിരിക്കയാണ് ഞാൻ ” തന്റെ മോഹത്തെ കുറിച്ച് അമ്രിൻ പറഞ്ഞ വാക്കുകൾ.

Leave A Reply

error: Content is protected !!