ആന്ധ്രാപ്രദേശില്‍ 1,121 പേര്‍ക്ക് കോവിഡ്; തമിഴ്‌നാട്ടില്‍ 2,010 പേര്‍ക്ക് രോഗമുക്തി

ആന്ധ്രാപ്രദേശില്‍ 1,121 പേര്‍ക്ക് കോവിഡ്; തമിഴ്‌നാട്ടില്‍ 2,010 പേര്‍ക്ക് രോഗമുക്തി

തമിഴ്‌നാട്ടില്‍ 1,655 പേര്‍ക്കാണ് കോവിഡ് പുതുതായി സ്ഥിരീരിച്ചത്. 2,010 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 19 പേര്‍ക്ക് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി. തമിഴ്‌നാട്ടില്‍ ഇതുവരെ 7,69,995 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7,45,848 പേര്‍ രോഗമുക്തി നേടി. കോവിഡ് ബാധിച്ച് ഇതിനോടകം 11,605 പേര്‍ മരിച്ചതായും നിലവില്‍ 12,542 സജീവ കേസുകള്‍ സംസ്ഥാനത്തുള്ളതായും തമിഴ്‌നാട് ആരോഗ്യ വകുപ്പ് അറിയിച്ചു.

ആന്ധ്രാപ്രദേശില്‍ 1,121 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 8,62,213 ആയി. നിലവില്‍ 14,249 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 8,41,026 പേര്‍ രോഗമുക്തി നേടിയതായും 6,938 പേര്‍ക്ക് ഇതിനോടകം ജീവന്‍ നഷ്ടപ്പെട്ടതായും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

Leave A Reply

error: Content is protected !!