കാക്കനാട് വീബി കഫേയുടെ സൗഹൃദ കൂട്ടായ്മയില്‍ നിന്നും ഒരു ഹ്രസ്വ ചിത്രം

കാക്കനാട് വീബി കഫേയുടെ സൗഹൃദ കൂട്ടായ്മയില്‍ നിന്നും ഒരു ഹ്രസ്വ ചിത്രം

കാക്കനാട് വീബി കഫേയുടെ സൗഹൃദ കൂട്ടായ്മയില്‍ നിന്നും ഒരു ഷൊര്‍ട് ഫിലിം തയ്യാറെടുക്കുകയാണ്. മോസ്‌കൊ ജംഗ്ഷന്‍ എന്നാണ് ഹ്രസ്വ ചിത്രത്തിൻറെ പേര്. നാട്ടുകാരെല്ലാം തെയ്യത്തില്‍ മുഴുകിയിരിക്കുന്ന ഒരു രാത്രിയില്‍ തന്റെ കാമുകിയുമായി ഒളിച്ചോടാന്‍ തീരുമാനിച്ച യുവാവും അയാളുടെ കൂട്ടുകാരും ഒരു പറ്റം കുപ്രസിദ്ധരായ പാര്‍ട്ടി ഗുണ്ടകളുടെ കുടിപ്പകയുടെ ഇടയില്‍ ചെന്നു പെടുന്നതാണ് ഇതിന്റെ ഇതിവൃത്തം.

ഹക്കിം ഷാജഹാന്‍, ശ്രുതിലക്ഷ്മി, സനൂപ് പടവീടന്‍, ഋഷി കാര്‍ത്തിക്, മഹി,ഇര്‍ഫാന്‍,രാഗ്, മഹേന്ദ്ര മോഹന്‍ എന്നിവരാണ് ഇതിൽ അഭിനേതാക്കള്‍. ശ്രീജേഷ് പ്രഭാത് തിരക്കഥ എഴുതി സംവിധാനം ചെയ്തത്. വിമല്‍.ടി. കെ,അര്‍ജുന്‍ ഒടുക്കത്തില്‍, അശ്വിന്‍ ആനന്ദ്, നിഖില്‍ ശങ്കര്‍, രോഹിത് പ്രേമരാജന്‍ തുടങ്ങിയ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ധനേഷ് പുളിക്കല്‍ ക്യാമറ നിര്‍വഹിച്ച ചിത്രം എഡിറ്റ് ചെയ്തത് നൗഫല്‍ അബ്ദുല്ല ആണ്. സംഗീതം വിമല്‍ ടി. കെ യും, പശ്ചാത്തല സംഗീതം വിനു ഉദയ്‌യുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. നിഖില്‍ വര്‍മ്മയാണ് ശബ്ദസംവിധാനം നിർവഹിച്ചിരിക്കുന്നത്.

Leave A Reply

error: Content is protected !!