'പീസി'ൽ പുത്തൻ ​ഗെറ്റപ്പുമായി ജോജു; ബൈക്ക് സ്റ്റണ്ട് ചെയ്യുന്ന ചിത്രം വൈറൽ

‘പീസി’ൽ പുത്തൻ ​ഗെറ്റപ്പുമായി ജോജു; ബൈക്ക് സ്റ്റണ്ട് ചെയ്യുന്ന ചിത്രം വൈറൽ

ജോജു ജോര്‍ജിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സന്‍ഫീര്‍.കെ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് പീസ്. സക്കറിയയുടെ ഒരു ഹലാൽ ലൗ സ്റ്റോറിക്ക് ശേഷം ജോജു അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ഉണ്ട് ഇതിന്. നവംബർ 16ന് തൊടുപുഴയില്‍ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. ഇപ്പോൾ ലൊക്കേഷനിൽ നിന്നുള്ള ജോജുവിന്റെ ചിത്രങ്ങളാണ് ആരാധകർ എത്തെടുത്തിരിക്കുന്നത്.

ബൈക്ക് സ്റ്റണ്ട് ചെയ്യുന്ന ചിത്രമാണ് ജോജു സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ​ഗെറ്റപ്പിൽ ജോജുവിനെ കണ്ടതിന്റെ അമ്പരപ്പിലാണ് പ്രേക്ഷകർ. ഇതിന് പുറമേ മറ്റൊരു ചിത്രവും താരം പങ്കുവക്കുകയുണ്ടായി. പതിവ് കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ​ഗെറ്റപ്പിലാകും താരം ചിത്രത്തിൽ എത്തുക എന്നതിന് സൂചനയാണ് ലൊക്കേഷൻ ചിത്രങ്ങൾ.

A Sanfeer San Cinema ❤️ “ peace “

Posted by Joju George on Saturday, 21 November 2020

സിദ്ദീഖ്, ഷാലു റഹീം, വിജിലേഷ്, ആശാ ശരത്ത്, ലെന, അതിഥി രവി തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്ന പീസിന്റെ കഥ, തിരക്കഥ, സംഭാഷണവും നിർവഹിക്കുന്നത് സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്നാണ്. ക്യാമറ – ഷമീര്‍ ഗിബ്രന്‍, എഡിറ്റര്‍ – നൗഫല്‍ അബ്ദുള്ള, ആര്‍ട്ട് – ശ്രീജിത്ത് ഓടക്കാലി, സംഗീതം – ജുബൈര്‍ മുഹമ്മദ്, പ്രൊജക്ട് ഡിസൈനര്‍ – ബാദുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രതാപന്‍ കല്ലിയൂര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – സക്കീര്‍ ഹുസൈന്‍, ഫഹദ്, കോസ്റ്റ്യൂം ഡിസൈനിങ് – ജിഷാദ്, മേക്കപ്പ് – ഷാജി പുല്‍പ്പള്ളി, സ്റ്റില്‍സ് – ജിതിന്‍ മധു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – കെ.ജെ വിനയന്‍, മുഹമ്മദ് റിയാസ്.

Leave A Reply

error: Content is protected !!