കോവിഡ് 19: കരുതാംതിരഞ്ഞെടുപ്പിലും

കോവിഡ് 19: കരുതാംതിരഞ്ഞെടുപ്പിലും

ആലപ്പുഴ: ജില്ലയില്‍ 95 ശതമാനം പേര്‍ക്കും രോഗമുണ്ടായത് പൊതു സ്ഥലങ്ങളിലെ ഇടപെടലുകള്‍, ഗൃഹസന്ദര്‍ശനം, ചടങ്ങുകള്‍ എന്നിവയിലൂടെയാണ്. പൊതു ഇടപെടലുകള്‍ കൂടുതലാകുന്ന തെരെഞ്ഞെടുപ്പ് സമയത്ത് കോവിഡിനെതിരെയുള്ള ജാഗ്രത ഒട്ടും കുറയാതെ നോക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. ജാഗ്രത കുറഞ്ഞാല്‍ കൂടുതല്‍ പേര്‍ക്ക് രോഗം പിടിപെടാനും മരണ നിരക്ക് കൂടാനുമിടയുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുവടെ. ഭവന സന്ദര്‍ശന സംഘത്തില്‍ പരമാവധി 5 പേര്‍ മാത്രമേ പാടുള്ളു. വീടുകള്‍ക്കുള്ളില്‍ പ്രവേശിക്കാതെ 2 മീറ്റര്‍ അകലം പാലിച്ച് വോട്ട് അഭ്യര്‍ത്ഥിക്കുക. സംഘത്തിലെ എല്ലാ അംഗങ്ങളും മൂക്കും വായും മൂടുംവിധം ശരിയായ രീതിയില്‍ മാസ്ക് ധരിക്കുകയും പരസ്പരം അകലം പാലിക്കുകയും വേണം. സംസാരിക്കുമ്പോള്‍ മാസ്ക് താഴ്ത്തരുത്. കൈകള്‍ ഇടയ്ക്കിടെ സാനിട്ടൈസ് ചെയ്യണം. ډ ആലിംഗനം, ഹസ്തദാനം, അനുഗ്രഹം വാങ്ങള്‍, ദേഹത്ത് സ്പര്‍ശിക്കുക, കുട്ടികളെഎടുക്കുക എന്നിവ ഒഴിവാക്കണം.

വിതരണത്തിനുള്ള നോട്ടീസുകളും ലഘുരേഖകളും പരിമിതപ്പെടുത്തി സോഷ്യല്‍ മീഡിയയുടെ സാധ്യകതള്‍ ഉപയോഗപ്പെടുത്തുക. വയോജനങ്ങള്‍, കുട്ടികള്‍ ഗുരുതര രോഗങ്ങള്‍ക്ക് മരുന്ന കഴിക്കുന്നവര്‍, ഗര്‍ഭിണികള്‍ എന്നിവരോട് ഒരു കാരണവശാലും ഇടപഴകരുത്. പനി, ചുമ തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ പ്രചാരണത്തിനിറങ്ങരുത്. പൊതുയോഗങ്ങളില്‍ എല്ലാവരും മാസ്ക് ധരിച്ച് 2 മീറ്റര്‍ അകലം പാലിച്ചിരിക്കണം.

Leave A Reply

error: Content is protected !!