കരിമ്പ് കട്ടു തിന്നുന്നതിനിടെ കയ്യോടെ പിടികൂടി,പോസ്റ്റിന് പിന്നിൽ ഒളിച്ച് ആനക്കുട്ടി; ചിത്രം വൈറൽ

കരിമ്പ് കട്ടു തിന്നുന്നതിനിടെ കയ്യോടെ പിടികൂടി,പോസ്റ്റിന് പിന്നിൽ ഒളിച്ച് ആനക്കുട്ടി; ചിത്രം വൈറൽ

കരിമ്പ് കട്ടുതിന്നുന്നതിനിടെ പിടിയിലായ ആനക്കുട്ടിയുടെ കുസൃതി നോട്ടത്തോടെയുള്ള നില്‍പ്പും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കരിമ്പ് മോഷ്ടിച്ച് കഴിക്കുന്നതിനിടെ പിടിയിലായ ആനക്കുട്ടി വഴിവിളക്കിന് പിന്നില്‍ മറഞ്ഞുനില്‍ക്കുന്ന ദൃശ്യങ്ങളാണ് വലിയ രീതിയില്‍ ചര്‍ച്ചയായത്. തായ്‍ലാൻഡിലെ ചിങ് മായ് എന്ന സ്ഥലത്ത് ആണ് രസകരമായ സംഭവം നടന്നത്.

കരിമ്പിൻപാടത്ത് സ്ഥിരമായി ആക്രമണമുണ്ടായപ്പോൾ ശല്യക്കാരായ ആനകളെ പിടികൂടാൻ വേണ്ടിയാണ് അവിടുത്തെ കർഷകർ രാത്രിയിൽ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്നത്. അധികം വൈകാതെ കള്ളൻ സ്ഥലത്തെത്തി. നോക്കുമ്പോൾ, ഒരു കുട്ടിയാന. അത് എന്തു ചെയ്യുന്നുവെന്ന് അറിയാനായിരുന്നു അവർ കൌതുകത്തോടെ കാത്തിരുന്നത്. അൽപ്പസമയത്തിനകം കരിമ്പിൻകാട്ടിലേക്ക് കയറിയ ആ കുട്ടിയാന, കരിമ്പ് കഴിക്കാൻ തുടങ്ങി. ഇതോടെയാണ് നാട്ടുകാർ വെട്ടവും തെളിച്ച് അവിടേക്ക് വന്നത്.

എന്നാൽ ആളുകളുടെ ശബ്ദം കേൾക്കാൻ തുങ്ങിയപ്പോൾ അൽപ്പനേരത്തേക്ക് ഒളിച്ചു നിൽക്കാമെന്ന് കരുതി ഒരു പോസ്റ്റിനു പിറകിൽ ഒളിക്കാൻ ശ്രമിച്ചു. പക്ഷേ ശ്രമം പരാജയപ്പെട്ടുവെന്ന് മനസ്സിലായത് ആളുകൾ ടോർച്ച് അടിച്ച് നോക്കിയപ്പോഴാണ്. അങ്ങനെ കുട്ടിക്കൊമ്പനെ കയ്യോടെ പിടികൂടി.

ചിത്രം പകര്‍ത്തിയയാള്‍ അത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ലൈക്കുകളും കമന്റുകളും നിറഞ്ഞതോടെ ചിത്രം ട്വിറ്റര്‍, റെഡ്ഡിറ്റ് അടക്കം മറ്റ് സമൂഹ മാധ്യമങ്ങളിലൂം പ്രചരിച്ചു.

Leave A Reply

error: Content is protected !!