ചിരിക്കാനുള്ള ഒരവസരവും പാഴാക്കില്ല' ; ലൊക്കേഷന്‍ ചിത്രം പങ്കുവച്ച് ചാക്കോച്ചൻ

ചിരിക്കാനുള്ള ഒരവസരവും പാഴാക്കില്ല’ ; ലൊക്കേഷന്‍ ചിത്രം പങ്കുവച്ച് ചാക്കോച്ചൻ

നിഴല്‍ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് കുഞ്ചാക്കോ ബോബന്‍. ‘ചിരിക്കാനുള്ള ഒരവസരവും പാഴാക്കില്ല’ എന്ന അടിക്കുറിപ്പോടെയാണ്‌ കുഞ്ചാക്കോ ബോബന്‍ സോഷ്യൽ മീഡിയയിൽ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നയന്‍ താരയും കുഞ്ചാക്കോ ബോബനും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് നിഴല്‍.

അപ്പു ഭട്ടതിരിപ്പാടാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. എസ് സഞ്ജീവ് തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ദീപക് ഡി മേനോനാണ്. സംവിധായകനും അരുണ്‍ലാല്‍ എസ്.പിയും ഒരുമിച്ചാണ് ചിത്രത്തിന്റെ എഡിറ്റിങ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് സംഗീതം നല്‍കുന്നത് സൂരജ് എസ് കുറുപ്പാണ്.

ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കൊച്ചി കേന്ദ്രീകരിച്ചാണ്. ചിത്രീകരണത്തിനായി നയന്‍താര കൊച്ചിയിലെത്തുകയുണ്ടായി. ചിത്രത്തില്‍ മറ്റ് പ്രമുഖ മലയാളി അഭിനേതാക്കളും ഉണ്ടാവും.

Leave A Reply

error: Content is protected !!