മഹാരാഷ്ട്രയില്‍ 5,753 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്ട്രയില്‍ 5,753 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്ട്രയില്‍ 5,753 പേര്‍ക്കു കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 4,060 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 50 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 17,80,208 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിനോടകം 16,51,064  പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് നിലവില്‍ 81,512 സജീവ കേസുകളാണ് ഉള്ളതെന്നും ഇതിനോടകം 46,623 പേര്‍ക്ക് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതായും മഹാരാഷട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.

മുംബൈയില്‍ 1,135 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 618 പേര്‍ രോഗമുക്തി നേടുകയും 19 പേര്‍ക്ക് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമാവുകയും ചെയ്തു. ഇതോടെ മുംബൈയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,75,707 ആയി. ഇതില്‍ 2,52,127 പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. 10,673 പേര്‍ക്കാണ് ഇതുവരെ കോവിഡിനെ തുടര്‍ന്ന് മുംബൈയില്‍ മാത്രം ജീവന്‍ നഷ്ടപ്പെട്ടത്. നിലവില്‍ 9,770 സജീവകേസുകളാണ് മുംബൈയിലുള്ളത്.

Leave A Reply
error: Content is protected !!