കേ​ര​ളത്തിന്റെ മു​ൻ ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റ് താ​രം സി.​കെ. ഭാ​സ്ക​ര​ൻ അ​ന്ത​രി​ച്ചു

കേ​ര​ളത്തിന്റെ മു​ൻ ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റ് താ​രം സി.​കെ. ഭാ​സ്ക​ര​ൻ അ​ന്ത​രി​ച്ചു

ടെ​ക്സ​സ്: കേ​ര​ള​ത്തി​ന്‍റെ മു​ൻ ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റ് താ​ര​മാ​യ ഡോ. ​സി.​കെ. ഭാ​സ്ക​ര​ൻ അ​ന്ത​രി​ച്ചു. അദ്ദേഹത്തിന് 79 വയസായിരുന്നു. കേ​ര​ള​ത്തി​ൽ നി​ന്ന് ആ​ദ്യ​മാ​യി ഇ​ന്ത്യ​ൻ ടെ​സ്റ്റ് ടീ​മി​ൽ ക​ളി​ച്ച താ​ര​മാ​ണ് സി.​കെ. ഭാ​സ്ക​ര​ൻ എ​ന്ന ച​ന്ദ്രോ​ത്ത് ക​ല്യാ​ട​ൻ ഭാ​സ്ക​ര​ൻ.

സി​ലോ​ണി​നെ​തി​രെ 1965ലാ​യി​രു​ന്നു അ​നൗ​ദ്യോ​ഗി​ക​മാ​യ ആ ​മ​ത്സ​രം നടന്നത്. അ​ന്ന് സി​ലോ​ണി​ന് (ഇ​ന്ന​ത്തെ ശ്രീ​ല​ങ്ക) ടെ​സ്റ്റ് പ​ദ​വി ഉണ്ടായിരുന്നില്ല. ത​ല​ശേ​രി​ക്കാ​ര​നാ​ണ് അദ്ദേഹം. 1957 മു​ത​ൽ 1966 വ​രെ ര​ഞ്ജി ട്രോ​ഫി​യി​ലെ സ്ഥി​രസാ​ന്നി​ധ്യ​മാ​യി​രു​ന്നു. 16-ാം വ​യ​സി​ലാ​യി​രു​ന്നു ഈ ​വ​ലം​കൈ മീ​ഡി​യം പേ​സ​ർ കേ​ര​ള​ത്തി​നാ​യി അ​രങ്ങേ​റുകയുണ്ടായത്. 1966 മു​ത​ൽ 1969വ​രെ മ​ദ്രാ​സി​നു വേണ്ടിയും ക​ളി​ച്ചിട്ടുണ്ട്. എം​ബി​ബി​എ​സ് പാ​സാ​യ ഭാ​സ്ക​ര​ൻ ക്രി​ക്ക​റ്റ് ക​രി​യ​ർ അ​വ​സാ​നി​പ്പി​ച്ച ശേ​ഷം അ​മേ​രി​ക്ക​യി​ലാ​യി​രു​ന്നു താമസമാക്കിയത്. ഭാ​സ്ക​ര​ന്‍റെ സ​ഹോ​ദ​ര​ൻ സി.​കെ. വി​ജ​നും കേ​ര​ള​ത്തി​ന്‍റെ മു​ൻ താ​ര​മാ​യി​രു​ന്നു.

Leave A Reply

error: Content is protected !!