നാഗ്രോട്ടാ ഏറ്റുമുട്ടൽ: കശ്മീർ താഴ്‌വരയിലെ സുരക്ഷ ശക്തമാക്കി കേന്ദ്ര സർക്കാർ

നാഗ്രോട്ടാ ഏറ്റുമുട്ടൽ: കശ്മീർ താഴ്‌വരയിലെ സുരക്ഷ ശക്തമാക്കി കേന്ദ്ര സർക്കാർ

നാഗ്രോട്ടാ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ കശ്മീർ താഴ്‌വരയിലെ സുരക്ഷ ശക്തമാക്കി കേന്ദ്ര സർക്കാർ.അതിർത്തി ചെക് പോസ്റ്റുകളിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു. പരിശോധനാ സംവിധാനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്.

ചരക്കുമായി പോകുന്ന ട്രക്കുകൾ പരിശോധിക്കുന്നതിനായി ഫുൾ ബോഡി ട്രക്ക് സ്‌കാനറുകൾ ചെക് പോസ്റ്റുകളിൽ സ്ഥാപിച്ചു. ആപ്പിളുമായി പോകുകയായിരുന്ന ട്രക്കിൽ ഒളിച്ചാണ് ഭീകരർ നഗ്രോതയിൽ എത്തിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഫുൾ ബോഡി ട്രക്ക് സ്‌കാനറുകൾ സ്ഥാപിക്കാൻ അധികൃതർ തീരുമാനിച്ചത്.

Leave A Reply

error: Content is protected !!