ഇറാഖിൽ ഭീകരാക്രമണം; ഒൻപത് പേർ കൊല്ലപ്പെട്ടു

ഇറാഖിൽ ഭീകരാക്രമണം; ഒൻപത് പേർ കൊല്ലപ്പെട്ടു

ഇറാഖിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഭീകരാക്രമണം . ആക്രമണത്തിൽ ആറ് സുരക്ഷാ ഉദ്യോഗസ്ഥരും മൂന്ന് പ്രദേശവാസികളും കൊല്ലപ്പെട്ടു. ബാഗ്ദാദിൽ അർദ്ധരാത്രിയോടെയായിരുന്നു സംഭവം.പട്രോളിംഗിനായി പോകുകയായിരുന്ന പോലീസ്-അർദ്ധസൈനിക ഉദ്യോഗസ്ഥരുടെ സംയുക്ത സംഘത്തിന് നേരെയാണ് ആക്രണം ഉണ്ടായത്.

വാഹനത്തിന് നേരെ ബോംബെറിഞ്ഞ ശേഷം ഭീകരർ വെടിയുതിർക്കുകയായിരുന്നു. സംഭവം അറിഞ്ഞ് കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി. ഇവർക്ക് നേരെയും ഭീകരർ വെടിയുതിർത്തു.

Leave A Reply

error: Content is protected !!