രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 85 ലക്ഷം കടന്നു

രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 85 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 90,95,806 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 45,209 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 501 പേർ മരിച്ചു. രാജ്യത്ത് ആകെ കൊവിഡ് മരണം1,33,227 ആയി. അതേ സമയം രോഗമുക്തി നിരക്ക് ഉയരുന്നത് രാജ്യത്ത് ആശ്വാസകരമാണ്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 85 ലക്ഷം കടന്നു. ഇനി 4,40,962 പേരാണ് രോഗബാധിതരായി ചികില്‍സയിലുള്ളത്. 24 മണിക്കൂറിനിടെ  43493 പേർ രോഗമുക്തി നേടി.

Leave A Reply

error: Content is protected !!