ഡല്‍ഹി നിലനിര്‍ത്തുന്ന താരങ്ങളെ പ്രവചിച്ച് ആകാശ് ചോപ്ര

ഡല്‍ഹി നിലനിര്‍ത്തുന്ന താരങ്ങളെ പ്രവചിച്ച് ആകാശ് ചോപ്ര

ഡല്‍ഹി: ഐപിഎല്ലില്‍ ഇത്തവണ കിരീടം നേടാൻ സാധിച്ചില്ലെങ്കിലും തലയുയര്‍ത്തി മടങ്ങിയ ടീമാണ് ‍ഡല്‍ഹി കാപിറ്റല്‍സ്. ചരിത്രത്തിലാദ്യമായി ടീം ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചു എന്നതായിരുന്നു കാരണം. അടുത്ത സീസണില്‍ കൂടുതല്‍ ടീമുകള്‍ വരാനിരിക്കേ മെഗാ താരലേലം നടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ വന്നാല്‍ യുവശക്തികളായ ഡല്‍ഹി കാപിറ്റല്‍സ് നിലനിര്‍ത്താന്‍ സാധ്യതയുള്ള അഞ്ച് താരങ്ങളുടെ പേര് പ്രവചിച്ച് രംഗത്തുവന്നിരിക്കുകയാണ് മുന്‍താരം ആകാശ് ചോപ്ര.

ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, തുടങ്ങിയ ഇന്ത്യന്‍ താരങ്ങളെ ഡല്‍ഹി നിലനിര്‍ത്തും. ഈ സീസണില്‍ മികച്ച പ്രകടനമല്ല പന്ത് പുറത്തെടുത്തത് എങ്കിലും അവനെ നിലനിര്‍ത്തുമെന്ന് എനിക്കുറപ്പാണ്. ഓസ്‌ട്രേലിയന്‍ താരം മാര്‍ക്കസ് സ്റ്റോയിനിസ്, ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ എന്നീ വിദേശതാരങ്ങളെയും വിട്ടുകൊടുക്കില്ല’ എന്നാണ് ചോപ്ര അറിയിക്കുന്നത്. താനുണ്ടെങ്കില്‍ താരലേലത്തില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്‍‌റിച്ച് നോര്‍ജെയെ സ്വന്തമാക്കാന്‍ ശ്രമിക്കും എന്നും ചോപ്ര പറയുകയുണ്ടായി. സീസണില്‍ 22 വിക്കറ്റ് നോര്‍ജെ നേടിയിരുന്നു.

ഐപിഎല്‍ പതിമൂന്നാം സീസണില്‍ രണ്ടാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായിരുന്നു ഓപ്പണറായ ശിഖര്‍ ധവാന്‍(618 റണ്‍സ്). ഇരുപത്തിയഞ്ചുകാരനായ ശ്രേയസ് അയ്യരാവട്ടെ ബാറ്റിംഗ് സ്ഥിരത കാട്ടുകയും ടീമിനെ കന്നി ഫൈനലിലേക്ക് നയിക്കുകയുമുണ്ടായി. 519 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ നാലാമതെത്തി അയ്യര്‍. സീസണിലെ പര്‍പ്പിള്‍ ക്യാപ്പ് 30 വിക്കറ്റ് നേടിയ കാഗിസോ റബാഡയ്‌ക്കായിരുന്നു. ഓള്‍റൗണ്ടറായ മാര്‍ക്കസ് സ്റ്റോയിനിസ് 352 റണ്‍സും 13 വിക്കറ്റും പേരിലാക്കുകയുണ്ടായി.

Leave A Reply

error: Content is protected !!