രാം ഗോപാല്‍ വര്‍മ്മ ചിത്രം 'ശശികല'; തമിഴ്നാട് തെരഞ്ഞെടുപ്പിന് മുന്‍പ് റിലീസുണ്ടാകുമെന്ന് സംവിധായകൻ

രാം ഗോപാല്‍ വര്‍മ്മ ചിത്രം ‘ശശികല’; തമിഴ്നാട് തെരഞ്ഞെടുപ്പിന് മുന്‍പ് റിലീസുണ്ടാകുമെന്ന് സംവിധായകൻ

കൊവിഡ് കാലത്ത് വളരെയധികം സിനിമകളുമായെത്തിയ സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. അവയില്‍ പലതും വിവാദങ്ങളാവുകയും ഉണ്ടായിരുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് സംവിധായകൻ. ‘ശശികല’ എന്ന പേരില്‍ ഒരുക്കുന്ന സിനിമയെക്കുറിച്ചാണ് അദ്ദേഹത്തിന്‍റെ പുതിയ അറിയിപ്പ്.

‘എസ്’ എന്ന സ്ത്രീയും ‘ഇ’ എന്ന പുരുഷനും ഒരു നേതാവിനോട് ചെയ്തതെന്ത് എന്നതാണ് ചിത്രത്തിന്‍റെ പ്രമേയമെന്ന് ഇതേക്കുറിച്ചുള്ള ആദ്യ ട്വീറ്റില്‍ രാം ഗോപാല്‍ വര്‍മ്മ കുറിക്കുകയുണ്ടായി. തമിഴ്നാട് തെരഞ്ഞെടുപ്പിനു മുന്‍പ്, ജയലളിതയുടെ ജീവചരിത്ര ചിത്രം തീയേറ്ററുകളിലെത്തുന്ന ദിവസം തന്നെ ‘ശശികല’യും പുറത്തെത്തുമെന്നും സംവിധായകന്‍ പറയുന്നു. ‘ഏറ്റവും അടുത്തുനില്‍ക്കുമ്പോഴാണ് കൊല്ലാന്‍ എളുപ്പ’മെന്ന തമിഴ് ചൊല്ലും ട്വീറ്റിനൊപ്പം സംവിധായകന്‍ ചേര്‍ക്കുന്നു.

ലക്ഷ്മീസ് എന്‍ടിആര്‍’ എന്ന നേരത്തെ പ്രഖ്യാപിച്ച ചിത്രത്തിന്‍റെ നിര്‍മ്മാതാവ് രാകേഷ് റെഡ്ഡിയാണ് പുതിയ ചിത്രവും നിര്‍മ്മിക്കുന്നത്. ജയലളിത, ശശികല, എടപ്പാടി കെ പളനിസാമി എന്നിവര്‍ക്കിടയിലുണ്ടായിരുന്ന ഏറെ സങ്കീര്‍ണ്ണവും ഗൂഢാലോചന നിറഞ്ഞതുമായ ബന്ധത്തെക്കുറിച്ചാണ് ചിത്രമെന്നാണ് രാമുവിന്‍റെ മറ്റൊരു ട്വീറ്റ് പുറത്തുവന്നത്. നേതാക്കളുടെ പേരുകള്‍ മുഴുവന്‍ പറയാതെ ആദ്യാക്ഷരങ്ങള്‍ മാത്രമാണ് രാമു പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ഡിസംബര്‍ ആദ്യവാരം പുറത്തിറക്കുമെന്നും സംവിധായകന്‍ പറയുകയുണ്ടായി.

Leave A Reply

error: Content is protected !!