മീര നായരുടെ വെബ് സിരീസ് ; 'ക്ഷേത്ര പരിസരത്തെ ചുംബനരംഗം' പ്രദർശിപ്പിച്ചതിൽ നെറ്റ്ഫ്ളിക്സിനെതിരെ ബഹിഷ്‍കരണാഹ്വാനം

മീര നായരുടെ വെബ് സിരീസ് ; ‘ക്ഷേത്ര പരിസരത്തെ ചുംബനരംഗം’ പ്രദർശിപ്പിച്ചതിൽ നെറ്റ്ഫ്ളിക്സിനെതിരെ ബഹിഷ്‍കരണാഹ്വാനം

പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സില്‍ സംപ്രേഷണം ചെയ്യുന്ന ഒരു മിനി സിരീസിലെ രംഗത്തെച്ചൊല്ലി ട്വിറ്ററില്‍ തര്‍ക്കം രൂക്ഷമാവുകയാണ്. പ്രമുഖ ഇന്ത്യന്‍-അമേരിക്കന്‍ ചലച്ചിത്രകാരി മീര നായര്‍ ഒരുക്കിയ മിനി വെബ് സിരീസ് ആയ ‘എ സ്യൂട്ടബിള്‍ ബോയ്’യിലെ രംഗത്തെച്ചൊല്ലിയാണ് രണ്ടു പക്ഷം പിടിച്ച് ട്വിറ്ററില്‍ ചര്‍ച്ചയും തര്‍ക്കവും തുടങ്ങിയിരിക്കുന്നത്. സിരീസിലെ രണ്ട് കഥാപാത്രങ്ങള്‍ ഒരു ക്ഷേത്രപരിസരത്തു വച്ച് ചുംബിക്കുന്ന രംഗം ചൂണ്ടിക്കാട്ടി നെറ്റ്ഫ്ളിക്സിനെതിരെ ബഹിഷ്കരണാഹ്വാനം മുഴക്കുകയാണ് ഇപ്പോൾ ഒരു വിഭാഗം. എന്നാല്‍ ഇത്തരമൊരു രംഗത്തിന്‍റെ പേരില്‍ നെറ്റ്ഫ്ളിക്സ് ബഹിഷ്കരിക്കണമെന്ന ആഹ്വാനത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവരും ട്വിറ്ററില്‍ അനവധിയാണ്.

#BoycottNetflix
Netflix always try to hurt Hindus by play anti-hindu agendas.#BoycottNetflix
Wake up #India pic.twitter.com/AjKXO4we9H

— S.R. Kant (@Srk50509588) November 22, 2020

സ്വാതന്ത്ര്യാനന്തര ഇന്ത്യ പശ്ചാത്തലമാക്കി വിക്രം സേഥ് എഴുതിയ പ്രശസ്ത നോവലിന്‍റെ അതേ പേരിലുള്ള മിനി സിരീസ് രൂപമാണ് ‘എ സ്യൂട്ടബിള്‍ ബോയ്’. ബിബിസിയുടെ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ ബിബിസി ഐ പ്ലെയറില്‍ ജൂലൈ 26ന് ആദ്യം പ്രദര്‍ശനത്തിനെത്തിയ സിരീസ് മാസങ്ങള്‍ക്കിപ്പുറമാണ് നെറ്റ്ഫ്ളിക്സില്‍ പ്രദര്‍ശനം തുടങ്ങിയത്. മൂല്യബോധങ്ങള്‍ തമ്മിലും തലമുറകള്‍ തമ്മിലുമുള്ള ഉരസലും കുടുംബത്തിനുള്ളിലെ അടിച്ചമര്‍ത്തല്‍, മതപരമായ മുന്‍വിധി തുടങ്ങി നിരവധി വിഷയങ്ങള്‍ സേഥിന്‍റെ നോവലും മീര നായരുടെ സിരീസും പരാമര്‍ശിച്ചുപോകുന്നുണ്ട്. പ്രസ്തുത രംഗം ഉള്‍പ്പെടെയാണ് ഒരു വിഭാഗം ട്വിറ്ററില്‍ #BoycottNetflix എന്ന ഹാഷ് ടാഗുമായി ക്യാംപെയ്‍ന്‍ സംഘടിപ്പിച്ചിരിക്കുന്നത്.

There is so much love in this scene. Let it be inside any temple, church or mosque. So what? I love it and I’m not going to #BoycottNetflix. pic.twitter.com/4KRBGpKRlG

— Sir Cazm (@sircazm) November 22, 2020

Leave A Reply

error: Content is protected !!