ജമ്മു കശ്മീർ അതിർത്തിയിൽ തുരങ്കം കണ്ടെത്തി

ജമ്മു കശ്മീർ അതിർത്തിയിൽ തുരങ്കം കണ്ടെത്തി

ജമ്മു കശ്മീർ അതിർത്തിയിൽ തുരങ്കം കണ്ടെത്തി.സാമ്പ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിലാണ് തുരങ്കം കണ്ടെത്തിയത്. പട്രോളിംഗിനിടെ അതിർത്തി സംരക്ഷണ സേനയാണ് തുരങ്കം കണ്ടെത്തിയത്.

രാജ്യത്തേക്ക് നുഴഞ്ഞു കയറാൻ പാക് ഭീകരർ നിർമ്മിച്ച തുരങ്കമാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. നേരത്തെ സാമ്പ അതിർത്തി വഴി രാജ്യത്തേക്ക് ഭീകരർ നുഴഞ്ഞു കയറാൻ സാദ്ധ്യതയുള്ളതായി വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തുരങ്കം കണ്ടെത്തിയത്.സംഭവത്തിൽ പ്രദേശത്ത് സുരക്ഷാ ശക്തമാക്കി.

Leave A Reply

error: Content is protected !!