ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇപ്പോൾ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലുള്ള ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായും, ചൊവ്വാഴ്ചയോട നിവാർ ചുഴലിക്കാറ്റായി മാറാനും സാധ്യതയെന്നാണ് അറിയിപ്പ്.

ബുധനാഴ്ച രാവിലെ തമിഴ്നാട് -പുതുച്ചേരി തീരത്ത് കര തൊടാൻ സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇറാൻ നിർദ്ദേശിച്ച ‘നിവാർ’ എന്ന പേരിലാവും ചുഴലിക്കാണ് അറിയപ്പെടുക. തമിഴ്നാട്, ആന്ധ്രാ സംസ്ഥാനങ്ങൾക്കാണ് ഇതി ഭീഷണിയാകുന്നത്.

Leave A Reply

error: Content is protected !!