‘അച്ഛനെ വെല്ലുന്ന പ്രകടനം’; അല്ലു അര്‍ജുന്റെ മകള്‍ അര്‍ഹയുടെ വീഡിയോ വൈറൽ

‘അച്ഛനെ വെല്ലുന്ന പ്രകടനം’; അല്ലു അര്‍ജുന്റെ മകള്‍ അര്‍ഹയുടെ വീഡിയോ വൈറൽ

ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ട വീഡിയോയാണ് നടന്‍ അല്ലു അര്‍ജുവിന്റെ മകള്‍ അര്‍ഹയുടെ പ്രകടനം. മണി രത്നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അഞ്ജലിയിലെ ‘എവര്‍ ഗ്രീന്‍’ ഗാനത്തിന്റെ പുനരാവിഷ്‌കരണത്തിലാണ് അര്‍ഹ അഭിനയ മികവ് കാഴ്ചവെച്ചിരിക്കുന്നത്. ഒറിജനല്‍ ഗാനത്തില്‍ അഭിനയിച്ച ബേബി ശാമിലിയോട് കിടപിടിക്കുന്ന പ്രകടനമായിരുന്നു അര്‍ഹയുടേതും.

അര്‍ഹയുടെ ജന്മദിനത്തില്‍ അച്ഛന്‍ അല്ലു അര്‍ജുനാണ് വീഡിയോ പങ്കുവക്കുകയായിരുന്നു. ‘പ്രിയപ്പെട്ട എന്റെ മാലാഖയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ നേരുന്നു’വെന്ന് വീഡിയോയ്‌ക്കൊപ്പം അല്ലു അര്‍ജുന്‍ കുറിക്കുകയുണ്ടായി. ഗാനം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. 1990ല്‍ പുറത്തിറങ്ങിയ അഞ്ജലിയിലെ ‘അഞ്ജലി’യെന്ന് തുടങ്ങുന്ന ഗാനം എക്കാലത്തെയും ഹിറ്റുകളിലൊന്നായിരുന്നു.

സുകുമാര്‍ സംവിധാനം നിർവഹിക്കുന്ന ‘പുഷ്പ’യാണ് അല്ലു അര്‍ജുന്റെ ചിത്രീകരണം നടക്കുന്ന ചിത്രം. മൈത്രി മൂവി മേക്കേഴ്‌സാണ്‌ ചിത്രത്തിന്റെ നിർമ്മാണം. തെലുങ്കില്‍ ചിത്രീകരിക്കുന്ന പുഷ്പ തമിഴ്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകളിലും റിലീസ് ചെയ്യും. സുകുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അല്ലു അര്‍ജുന്‍ നായകനയ ചിത്രത്തില്‍ രഷ്മികയാണ് നായികയാകുന്നത്. ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്.

Leave A Reply

error: Content is protected !!